ആ കോടതിവിധി ആരു നടപ്പാക്കും?
ഉമ്മര്‍ മാടശ്ശേരി
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ആരാണ് നടപ്പാക്കേണ്ടത്? ഇതിനു മുമ്പും അന്താരാഷ്ട്ര കോടതി നെതന്യാഹുവിനെയും ഹമാസിന്റെ രണ്ടു പ്രമുഖ നേതാക്കളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ വിധിച്ചിരുന്നു. ഇത് രണ്ടാമത്തെ പ്രധാന കോടതിവിധിയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് വിധി നടപ്പാക്കാന്‍ സ്വന്തം നിയമപാലകരുണ്ടോ? അഥവാ അമേരിക്ക പോലത്തെ ഇസ്രായേലിന്റെ സഖ്യകക്ഷികളാണോ ഇതു നടപ്പാക്കേണ്ടത്? എന്നാല്‍, അന്താരാഷ്ട്ര കോടതിയുടെ വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല. ഏത് കോടതിയായാലും വിധിക്കാനേ കോടതിക്ക് സാധിക്കുകയുള്ളൂ. വിധി നടപ്പാക്കേണ്ടത് നിയമപാലകരാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അങ്ങനെയൊന്നില്ല. അതിനാല്‍ വിധി ഉണ്ടായ ശേഷവും ആക്രമണം നിര്‍ബാധം തുടരുന്നു. റഫയില്‍ നടക്കുന്നതിലധികം ആക്രമണം ഗസ്സയിലെ മറ്റിടങ്ങളിലും നടക്കുന്നുണ്ട്. വേറെയുമുണ്ട് ഞെട്ടിക്കുന്ന സംഭവങ്ങള്‍. കോടതിവിധി വന്നതിനു ശേഷം ഫലസ്തീനികള്‍ ഹജ്ജിനു പോകുന്നതുവരെ തടയാന്‍ അതിര്‍ത്തി ഇസ്രായേല്‍ സൈന്യം ഉപരോധിച്ചു. അതിര്‍ത്തിയില്‍ നിന്ന് ആരെയും പുറത്തു പോകാനോ മറ്റു രാജ്യങ്ങള്‍ക്ക് ഗസ്സയിലേക്ക് സഹായം എത്തിക്കാനോ അനുവദിക്കുന്നില്ല എന്നാണ് അറിയുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ഒരു നിയമ സംവിധാനവും നിയമപാലകരുമുണ്ട്. കോടതിവിധി സ്വയം അനുസരിച്ചില്ലെങ്കില്‍ നിയമപാലകര്‍ അത് നടപ്പാക്കും. എന്നാല്‍ ലോക കോടതിക്ക് വിധിക്കാനേ സാധിക്കൂ. വിധി നടപ്പാക്കാന്‍ ആരുമില്ലെങ്കിലും ലോക കോടതിവിധിയെ സ്വാഗതം ചെയ്യുന്നു. ലോകത്ത് എത്രയും വേഗം സമാധാനം പുലരട്ടെ.