കൊറോണ: പിഴച്ചതെവിടെ?
സലീം കോഴിക്കോട്
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ നല്‍കുന്ന പാ ഠം ഏതൊരു അനുഗ്രഹവും അല്ലാഹുവില്‍ നിന്നുള്ളതാണ്, എന്നാല്‍ ഒരാളെ ബാധിക്കുന്ന കെടുതി അയാളുടെ ചെയ്തി(തിന്മ) മൂലം അല്ലാഹു അവന് നല്‍കുന്നതാണ് എന്നതാണ്. അങ്ങനെ നന്മക്ക് അനുഗ്രഹവും തിന്മക്ക് ദുരിതവും അല്ലാഹു നല്‍കുന്നു. ഒരു സമൂഹത്തിന്റെ കാര്യത്തിലും അപ്രകാരം തന്നെ. വ്യക്തികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് സാമൂഹികമായിട്ടുള്ളത് എന്ന് പറയുന്നത്.
ഇവിടെ ഓരോ വ്യക്തിക്കും തന്റേതായ ബാധ്യത സമൂഹത്തോടുണ്ട്. ഒരു തിന്മ സമൂഹത്തില്‍ നടമാടുമ്പോള്‍ അതിനെതിരെ വ്യക്തികള്‍ പ്രതികരിക്കാനോ, തടയാനോ തുടങ്ങി അത് ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ഇല്ലാതാകുമ്പോള്‍ ആ തിന്മ സമൂഹത്തിന്റെ ഭാഗമായി മാറുന്നു. പണ്ട് കാണാത്ത പലതും ഇന്ന് സാധാരണ നിലയില്‍ കാണാന്‍ സാധിക്കുന്നത് ഈ നിസ്സംഗ നിലപാടുകളുടെ ഫലമായിട്ടാണ്. എന്നാല്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ എന്നും ഒരേപോലെയാണ്.
എത്ര രാജ്യങ്ങളെയാണ് അവരുടെ ചെയ്തികള്‍ കാരണം നാം നശിപ്പിച്ചിട്ടുള്ളത് എന്ന് അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിക്കുന്നത് ഈ നടപടിക്രമം എന്നും നിലനില്‍ക്കും എന്നുള്ളതാണ്. എന്നാല്‍ ഈ മഹാമാരിയെ കേവല ഭൗതികത മാത്രമായി ചുരുക്കിക്കെട്ടി, ഇതിനെ തരണം ചെയ്യും എന്ന് വീമ്പ് പറയുകയാണ് പലരും. അതായത് വിശ്വാസപരമായ അധ:പതനം.
രണ്ടാമതായി ചികിത്സാവിഷയമാണ്. രോഗം മനുഷ്യര്‍ക്ക് എന്നുമുണ്ട്. രോഗത്തിന് അടിമപ്പെട്ടാണ് മനുഷ്യര്‍ മരിക്കുന്നത്. മരണത്തിന് കാരണമായ രോഗത്തെ നമുക്ക് തടയാനാകില്ല. രോഗിക്ക് ചികിത്സ കിട്ടാതെ പോകുന്നു. അപ്പോള്‍ അയാള്‍ മരിക്കുന്നു. നിങ്ങള്‍ അകാരണമായി ഒരാളെ കൊന്നാല്‍ ലോകത്തെ സര്‍വരെയും കൊന്നതിന് സമമാണ് എന്നും, നിങ്ങള്‍ ഒരാളെ രക്ഷിച്ചാല്‍ ലോകത്തെ സര്‍വരെയും രക്ഷിച്ചതിന് സമമാണ് എന്നുമുള്ള ഖുര്‍ആന്‍ വചനം സൂചിപ്പിക്കുന്ന വശം എന്താണെന്നു വെച്ചാല്‍ മനുഷ്യനു രണ്ടിനും സാധിക്കുന്നു എന്നുള്ളതാണ്.
അങ്ങനെ സാധിക്കുന്ന മനുഷ്യന് നേരായ മാര്‍ഗം നല്‍കുകയാണ് ദൈവിക മതം ചെയ്യുന്നത്. അതായത് മനുഷ്യന്റെ രക്ഷയാണ് ഏവരും അവലംബമാക്കേണ്ടത്. അവരെ ഉപദ്രവിക്കുകയോ, കൊല്ലുകയോ അല്ല വേണ്ടത് എന്നര്‍ഥം. റോഡരികില്‍ രക്തം വാര്‍ന്ന് ഒലിക്കുന്നവനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയാല്‍ അയാള്‍ രക്ഷപ്പെടുന്നു. അയാളെ അവഗണിച്ചു മാറിയാല്‍ അയാള്‍ മരിക്കുന്നു.
ഇവിടെയാണ് മുന്‍പറഞ്ഞ ഖുര്‍ആന്‍ വചനത്തിന്റെ പ്രസക്തി. ഇത് മറ്റൊര്‍ഥത്തില്‍ പറഞ്ഞാല്‍, പകര്‍ച്ച രോഗബാധിതനായ ഒരാളെ ഫലപ്രദമായ ചികിത്സയില്ലാതെ ഒരിടത്ത് കൊണ്ടു പോയാലും അയാള്‍ മരിക്കും. കാരണം ആ ആശുപത്രിയില്‍ അതിന് ചികിത്സയില്ല. ഒരു ഡോക്ടര്‍ പ്രസ്തുത രോഗത്തിന് ചികിത്സ ഇല്ലെന്നറിഞ്ഞിട്ടും ധനലാഭത്തിനായി അയാളെ ചികിത്സിക്കുന്നതായി നടിച്ചാലും രോഗി മരിക്കും. ഇവിടെ രോഗി മരിക്കുന്നതോടൊപ്പം സമ്പത്തും നഷ്ടപ്പെടുന്നു. ഇപ്പോഴത്തെ പകര്‍ച്ചവ്യാധിയിലും ഇതിനുദാഹരണം കാണാം.
നബി(സ) യുടെ ഒരു ഹദീസ് ഇങ്ങനയാണ്. ”രോഗം വന്നാ ല്‍ ചികിത്സിക്കുക”. അന്നും മനുഷ്യനെ ബാധിക്കുന്ന ഏത് അസുഖത്തിനും ചികിത്സയുണ്ട് എന്നര്‍ഥം. അന്നുണ്ടായിരുന്നത് ഇന്നത്തെപ്പോല ങീറലൃി ങലറശരശില ചികിത്സാ സമ്പ്രദായമല്ല, മറിച്ച് അല്ലാഹു പ്രകൃതിയില്‍ ഒരുക്കിവെച്ച മരുന്നുകളായിരുന്നു.
എന്നാല്‍ അത്തരം ചികിത്സാ സമ്പ്രദായം തീരെ അവഗണിച്ച്, അല്ലെങ്കില്‍ അതിന് ലബോറട്ടറിയില്‍ തെളിയിക്കാനായില്ല എന്നുപറഞ്ഞ് ഈ അടുത്തുവന്ന ചികിത്സയെ ജനങ്ങളില്‍ അടിച്ചേല്പിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് രോഗശമനം മാത്രമല്ല. ആരോഗ്യപൂര്‍ണമായ സാധാരണ നിലയിലുള്ള ലോകത്തെകൂടിയാണ്. ആധുനികവല്‍ക്കരിക്കപ്പെട്ട ചികിത്സ മാത്രമേ പാടുള്ളൂ എന്ന് ശഠിക്കുന്നിടത്തോളം കാലം ഈ പകര്‍ച്ചവ്യാധി പല വകഭേദങ്ങളായി മനുഷ്യലോകത്തെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും.