വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം: മുസ്‌ലിംലീഗ് അസ്തിത്വം പണയപ്പെടുത്തുന്നു – ഐ എസ് എം
കോഴിക്കോട്: മതേതര പാരമ്പര്യമുള്ള മുസ്‌ലിംലീഗ് മതരാഷ്ട്രവാദ ചിന്താഗതിയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമാകുന്നത് മതേതര ബോധമുള്ളവര്‍ക്ക് യോജിക്കാനാവില്ലെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മതേതര ബഹുസ്വര സമൂഹത്തിന് അനുഗുണമായ പാരമ്പര്യവും നയനിലപാടുകളുമാണ് മുസ്‌ലിംലീഗ് നാളിതുവരെ പുലര്‍ത്തിപ്പോന്നത്. മുസ്‌ലിംലീഗിനെ ചിലര്‍ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വിലപ്പോവാത്തതിന്റെ കാരണവും ഇതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിലാകുന്നതോടെ മുസ്‌ലിംലീഗിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുകയാണ്. യോഗത്തില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, അബദുല്‍ ജലീല്‍ മദനി വയനാട്, മുഹ്‌സിന്‍ തൃപ്പനച്ചി, അഫ്താഷ് ചാലിയം, ജാബിര്‍ വാഴക്കാട്, ഷാനവാസ് പറവന്നൂര്‍, ഐ വി ജലീല്‍, ഫിറോസ് കൊച്ചിന്‍, ഷമീര്‍ ഫലാഹി, പി കെ ശബീബ് എന്നിവര്‍ സംസാരിച്ചു
