കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷ ജൂലൈയില്‍
ഡാനിഷ് അരീക്കോട്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI) കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന് (CSEET2022) അപേക്ഷ ക്ഷണിച്ചു. ശരശെ.ലറൗല്‍ ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ജൂലായ് ഒമ്പതിന്.
മദ്രാസ് യൂണിവേഴ്‌സിറ്റി
ദക്ഷിണ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ മദ്രാസ് യൂണിവേഴ്‌സിറ്റി പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പിജി കോഴ്‌സുകള്‍ക്ക് ജൂണ്‍ 16 വരെ അപേക്ഷിക്കാം. ഡിപ്ലോമ, പിജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെയും അപേക്ഷിക്കാം. അപേക്ഷിക്കാന്‍ https://egovernance. unom. ac.in/ സന്ദര്‍ശിക്കുക.
ഡല്‍ഹി പോലീസില്‍ 835 ഒഴിവ്
ഡല്‍ഹി പോലീസിലെ 835 ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) ഒഴിവുകളിലേക്ക് ടടഇ അപേക്ഷ ക്ഷണിച്ചു. 16 ജൂണ്‍ 2022 വരെ അപേക്ഷിക്കാം. അപേക്ഷിക്കാന്‍: http://ssc.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രായം: 18-25 (പട്ടിക വിഭാഗക്കാര്‍ക്ക് 5, ഒബിസി 3 വര്‍ഷവും ഇളവ്). യോഗ്യത: പ്ലസ് 2, ടൈപ്പിങ് (ഇംഗ്ലീഷ്: മിനിറ്റില്‍ 30 വാക്ക്, ഹിന്ദി: 25 വാക്ക്). കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം. അപേക്ഷ ഫീസ്: 100/ (പട്ടിക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല)
ദേശീയ സ്ഥാപനങ്ങളില്‍
BPT, BOT, BPO
കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടര്‍ ഡിസബിലിറ്റീസ്, കട്ടക്കിലെ സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിങ് & റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്, ന്യൂഡല്‍ഹിയിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഫിസിക്കല്‍ ഡിസെബിലിറ്റീസ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (BPT), ബാച്ച്‌ലര്‍ ഓഫ് ഒക്കുപേഷണല്‍ തെറാപ്പി (BOT), ബാച്ചിലര്‍ ഇന്‍ പ്രോസ്‌തെറ്റിക്‌സ് & ഓര്‍ത്തോട്ടിക്‌സ് (BPO) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പ്ലസ് 2. ദേശീയതലത്തില്‍ ജൂലായ് 24ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂണ്‍ 25 വരെ അപേക്ഷിക്കാം. അപേക്ഷിക്കാന്‍: www.niohkol.nic.in സന്ദര്‍ശിക്കുക.