6 Friday
March 2026
2026 March 6
1447 Ramadân 17

അനുസ്മരണം : ഡോ. ടി പി അഹമ്മദലി

കാസര്‍കോട്: പ്രദേശത്തെ പഴയകാല ഇസ്ലാഹീ പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന തെക്കില്‍ സ്വദേശി ഡോ. ടി പി അഹമ്മദലി നിര്യാതനായി. കേരള മുസ്ലിം ഐക്യസംഘത്തിന്‍റെ കാസര്‍കോട് പ്രദേശത്തെ നേതാക്കളുടെ കുടുംബാംഗമായിരുന്ന അഹമ്മദലി സാഹിബിന്‍റെ ജീവിതത്തിലെ വഴിത്തിരിവിന് നിമിത്തമായത് നവോത്ഥാന ആശയമായിരുന്നു. കാസര്‍കോട് നടന്ന ഐക്യസംഘം വാര്‍ഷിക സമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടത്തിയ അഡ്വ. എം കെ മുഹമ്മദ് ഇദ്ദേഹത്തിന്‍റെ മാതൃസഹോദരീ പുത്രനാണ്. വിശ്രമ ജീവിതം മംഗലാപുരം ദേര്‍ലക്കട്ടയിലായിരുന്നുവെങ്കിലും കാസര്‍കോട് ഇസ്ലാഹീ സംരംഭങ്ങളായ ചളയംകോട് അറബിക്കോളജ് അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ക്കു സാമ്പത്തികവും ബൗദ്ധികവുമായ പിന്തുണ നല്‍കി. പഴയകാല ഇസ്ലാഹീ പ്രവര്‍ത്തകരുടെ കാസര്‍കോട് പ്രദേശത്തെ അവസാനത്തെ കണ്ണിയാണ് ഡോ. അഹമ്മദലി സാഹിബിന്‍റെ വിയോഗത്തിലൂടെ വിട പറഞ്ഞിരിക്കുന്നത്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
അബ്ദുസ്സലാം പുത്തൂര്‍

Back to Top