മുഖ്യമന്ത്രി മര്‍കസുദ്ദഅ്‌വ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജാതി സെന്‍സസ് നടത്തുക, ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ പുനഃസ്ഥാപിക്കുക, സംവരണ നഷ്ടം നികത്തുക തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിമാരായ കെ പി സകരിയ്യ, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹ്‌മാന്‍, സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, ഐ എസ് എം ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കെ പി രാമഭദ്രന്‍ പങ്കെടുത്തു.