സമാപന സമ്മേളനം
സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയല്‍ ഖുര്‍ആന്‍ പാരായണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ ആമുഖഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഇ കെ അഹമ്മദ്കുട്ടി, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂര്‍ എം പി, ഡോ അബ്ദുറസാഖ് അബു ജസര്‍, എം പി അബ്ദുസസ്സമദ് സമദാനി എം പി, വി പി മുഹമ്മദാലി, എം പി അഹമ്മദ്, സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി, കെ പി സകരിയ്യ, എ അഹമ്മദ്കുട്ടി മദനി, സഹല്‍ മുട്ടില്‍, സി ടി ആയിശ ടീച്ചര്‍, ആദില്‍ നസീഫ്, നദ നസ്‌റിന്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.