സാമൂഹിക വിഷയങ്ങളെ ധ്രുവീകരണത്തിന് ഉപയോഗിക്കരുത്
കോഴിക്കോട്: സാമൂഹിക വിഷയങ്ങളെ ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തതില്‍ നിന്ന് സംഘടനകള്‍ പിന്‍മാറണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സിവില്‍ സ്‌റ്റേഷന്‍ മണ്ഡലം സംഘടിപ്പിച്ച എന്റിച്ച് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ സംഗമം ഉദ്ഘാടനം ചെയ്തു. കെ ഖാസിം മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, എം ജി എം ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂര്‍, അക്ബര്‍ കാരപറമ്പ്, അബ്ദുറഷീദ് കക്കോടി, ഫൈസല്‍ ഇയ്യക്കാട്, അബ്ദുള്ളക്കോയ പ്രസംഗിച്ചു.