പുകവലി നിര്‍ത്താന്‍ പുതിയ മാര്‍ഗവുമായി കാനഡ
പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാര്‍ഗം പരീക്ഷിക്കാന്‍ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നല്‍കാനാണ് തീരുമാനം. ‘പുകവലി അര്‍ബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താര്‍ബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്’ തുടങ്ങിയ മുന്നറിയിപ്പുകള്‍ ഓരോ സിഗരറ്റിലും ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രിന്റ് ചെയ്യും. പല രാജ്യങ്ങളിലും സിഗരറ്റ് പാക്കറ്റിന് മുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കുന്ന ആദ്യ രാജ്യമാവുകയാണ് കാനഡ. പാക്കറ്റിനു മുകളില്‍ നല്‍കുന്ന മുന്നറിയിപ്പിനേക്കാള്‍ ഇത് ഫലപ്രദമാകുമെന്ന് കനേഡിയന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.