സി ഐ ഇ ആര്‍ ശില്പശാല
കോഴിക്കോട്: സി ഐ ഇ ആര്‍ കോഴിക്കോട് സൗത്ത് ജില്ലാ മദ്‌റസ പ്രധാനാധ്യാപക ശില്പശാല കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ കുഞ്ഞിക്കോയ ഒളവണ്ണ അധ്യക്ഷത വഹിച്ചു. ഷഹദ്ബ്ന്‍ അലി വിഷയാവതരണം നടത്തി. ജില്ല കണ്‍വീനര്‍ അബ്ദുല്‍മജീദ് പുത്തൂര്‍, എം ടി അബ്ദുല്‍ ഗഫൂര്‍, അസയില്‍ സ്വലാഹി പ്രസംഗിച്ചു.