സി ഐ ഇ ആര്‍ സദ്ര്‍ കോണ്‍ഫറന്‍സ്

ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദക്ഷിണകേരളത്തിലെ സി ഐ ഇ ആര്‍ സദര്‍ അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. സൗത്ത് സോണ്‍ പ്രസിഡന്റ് ശാക്കിര്‍ ആലുവ ഉദ്ഘാടനം ചെയ്തു. എ പി നൗഷാദ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സലീം കരുനാഗപ്പള്ളി, എസ് കലാമുദ്ദീന്‍, അബ്ദുല്‍വഹാബ് നന്മണ്ട, ഷമീര്‍ ഫലാഹി പ്രസംഗിച്ചു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സി ഐ ഇ ആര്‍ മദ്‌റസകളിലെ അധ്യാപകര്‍ പങ്കെടുത്തു.
