സി ഐ ഇ ആര്‍ പ്രതിഭ അവാര്‍ഡ് പ്രഖ്യാപിച്ചു
കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) നടത്തുന്ന പ്രതിഭ അവാര്‍ഡ് 2022-ലെ ജേതാക്കളെ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളിലെ വ്യക്തിത്വ രൂപീകരണം, ക്രിയാത്മക ചിന്താശേഷി വികസനം, സാമൂഹിക പ്രതിബദ്ധതാ ബോധം വളര്‍ത്തുക തുടങ്ങി വിഭിന്നങ്ങളായ ലക്ഷ്യങ്ങളാണ് ഈ പരീക്ഷ നടത്തുന്നതിലൂടെ സി ഐ ഇ ആര്‍ ലക്ഷ്യമിടുന്നത്.
അവാര്‍ഡിന് അര്‍ഹരായവര്‍: ഹുദ സൈനബ് മദ്‌റസത്തുല്‍ മുജാഹിദീന്‍ കരിയാട്, അമാന ഷെറിന്‍ ഇര്‍ശാദുസിബിയാന്‍ മോറല്‍ സ്‌കുള്‍ തച്ചന്‍കുന്ന്, നവാല്‍ ഷെറിന്‍ ഇര്‍ശാദുസിബിയാന്‍ മോറല്‍ സ്‌കുള്‍ തച്ചന്‍കുന്ന്, നുഹാ ഫാത്തിമ ഇര്‍ശാദുസിബിയാന്‍ മോറല്‍ സ്‌കുള്‍ തച്ചന്‍കുന്ന്, റബീഹ് റഹ്മാന്‍ കെ വി സലഫി മദ്‌റസ ചെറുവാടി, സുമയ്യ ഷെറിന്‍ എന്‍ പി മദ്‌റസത്തുല്‍ മുജാഹിദീന്‍ കമ്പിളിപറമ്പ്, ഹൈന ഫാത്തിമ പി പി അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ കുനിയില്‍, ഇഷാന്‍ എ പി മദ്‌റസത്തു സലഫിയ്യ കല്ലരിട്ടിക്കല്‍, മുഹമ്മദ് നിഹാല്‍ സുബുല്ലുസലാം മദ്‌റസ ചെറുവട്ടൂര്‍.
സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ്കുട്ടി ഫലപ്രഖ്യാപനം നടത്തി. സി ഐ ഇ ആര്‍ കണ്‍വീനര്‍ ഐ പി അബ്ദുസലാം, കെ അബൂബക്കര്‍ മൗലവി, റശീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ഗഫൂര്‍, വഹാബ് നന്മണ്ട എന്നിവര്‍ സം സാരിച്ചു.