5 Friday
December 2025
2025 December 5
1447 Joumada II 14

സി ഐ ഇ ആര്‍ സംസ്ഥാന മദ്‌റസ പ്രവേശനോത്സവം ഉജ്വലമായി


കണ്ണൂര്‍: സമൂഹത്തില്‍ അരാജകത്വം തടയാന്‍ മതത്തിന്റെ നന്മകള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. സി ഐ ഇ ആര്‍ മദ്‌റസ സംസ്ഥാന പ്രവേശനോത്സവം വളപട്ടണം റഹ്മ സെന്റര്‍ മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരാജകത്വം നിറഞ്ഞ സമൂഹത്തെ സദാചാരത്തിലേക്ക് നയിച്ച് മാതൃക കാണിച്ച ചരിത്രമുള്ള മതമാണ് ഇസ്‌ലാം. സമൂഹത്തില്‍ നന്മയുണ്ടാക്കാന്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് കഴിയും. മദ്‌റസകളിലൂടെ ഈ നന്മകള്‍ അഭ്യസിപ്പിക്കപ്പെടുന്നത് പ്രതീക്ഷാനിര്‍ഭരമാണെന്നും എം എല്‍.എ പറഞ്ഞു. സി ഐ ഇ ആര്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍വഹാബ് നന്മണ്ട അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സി ജി റിസോര്‍സ് പേഴ്‌സണ്‍ ഷാഫി പാപ്പിനിശ്ശേരി, സെക്രട്ടറി കെ എല്‍ പി ഹാരിസ്, റമീസ് പാറാല്‍, ജൗഹര്‍ ചാലക്കര, ടി പി സുല്‍ഫിയ, അബ്ദുല്‍ ജബ്ബാര്‍ മൗലവി, കെ എല്‍ പി അബ്ദുല്‍ ശുക്കൂര്‍ പ്രസംഗിച്ചു.

Back to Top