22 Sunday
December 2024
2024 December 22
1446 Joumada II 20

സി ഐ ഇ ആര്‍ പൊതു പരീക്ഷാഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) 2020-21 അധ്യയന വര്‍ഷം 5,7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നടത്തിയ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അഞ്ചാംക്ലാസില്‍ 94 ശതമാനവും ഏഴാം ക്ലാസില്‍ 97 ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദേശങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ഉന്നതവിജയം കൈവരിച്ചു. സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ് കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സമിതി യോഗത്തില്‍ കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസ്സലാം, അബൂബക്കര്‍ മൗലവി പുളിക്കല്‍, അബ്ദുല്‍ വഹാബ് നന്മണ്ട, എം ടി അബ്ദുല്‍ഗഫൂര്‍ പങ്കെടുത്തു. ഫലം ംംം.രശലൃ.രീ.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Back to Top