സി ഐ ഇ ആര്‍ പ്രതിഭ അവാര്‍ഡ് പ്രഖ്യാപിച്ചു

കോഴിക്കോട്: മതവിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാര്‍ഥികളെ കണ്ടെത്താന്‍ സി ഐ ഇ ആര്‍ സംഘടിപ്പിച്ച പ്രതിഭ അവാര്‍ഡ് പ്രഖ്യാപിച്ചു. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രതിഭ അവാര്‍ഡിന് അര്‍ഹത നേടുന്നത്.
അവാര്‍ഡിന് അര്‍ഹരായവര്‍: നഹ റഹ്‌മ കെ എം (ഇര്‍ശാദുസിബിയാന്‍ മോറല്‍ സ്‌കൂള്‍ തച്ചന്‍കുന്ന്), ശാഹിഖ ബത്തൂല്‍ (മദ്‌റസത്തുല്‍ ഖുബ, വെസ്റ്റ് കണ്ണഞ്ചേരി), അഫ്‌റിന്‍ മറിയം എസ് (സ്മാര്‍ട്ട് കാരക്കുന്നത്ത്), മിലാന്‍ അഹമ്മദ് (മദ്‌റസത്തുല്‍ മുജാഹിദീന്‍ പുന്നശ്ശേരി), ലയാന ടി പി (ദാറുല്‍ ഉലൂം മദ്‌റസ കക്കാട്), ഹസിന്‍ മുഹമ്മദ് സി (സലഫി സെക്കണ്ടറി മദ്‌റസ ചെറുവാടി), ഫിസ കെ, ഇഷാന്‍ നജ്മല്‍ കെ സി, അമാന്‍ അഹമ്മദ് ഒ കെ (ദാറുദ്ദഅ്‌വ മദ്‌റസ കാരുണ്യഭവന്‍), ഫാദി ഷബീര്‍ കെ, റയ്യാന്‍ കെ (ദാറുസ്സലാം മദ്‌റസ വാഴക്കാട്), റിഫ റിയാസ് (മനാറുല്‍ ഹുദ മദ്‌റസ അരൂര്‍), മുഅ്മിന്‍ എം റഹ്‌മാന്‍ (മദ്‌റസത്തുല്‍ ഫുര്‍ഖാന്‍ പുളിക്കല്‍), നസ്‌ല പി, അന്‍ഷ മറിയം കെ (മദ്‌റസത്തുല്‍ മുജാഹിദീന്‍ കുണ്ടുതോട്), ഹിന ഫാത്തിന്‍ (മദ്‌റസത്തുല്‍ ഇസ്‌ലാഹ് പാറമ്മല്‍), ഹാദി ഹംദാന്‍ എ (മദ്‌റസത്തു സലഫിയ്യ ആമയൂര്‍), ഹംദി നൗഫല്‍ സി, മുഹമ്മദ് ഇഹ്‌സാന്‍ പി (തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ തെരട്ടമ്മല്‍), ഫാത്തിമ നഷ്‌വ, ഹിന പി (സലഫിയ്യ മദ്‌റസ തച്ചണ്ണ), ശിഫ ഇ പി (അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ ന്യൂബസാര്‍), മുഹമ്മദ് നാഫിഹ് പി, ലെന മെഹ്‌റിന്‍, അലീന കെ ടി, അജ്‌സല്‍ റഹ്‌മാന്‍ പി പി (അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ അന്‍വാര്‍ നഗര്‍), ഹനിയ കെ (നൂറുല്‍ ഇസ്‌ലാം മദ്‌റസ വാദിന്നൂര്‍ കുനിയില്‍), ഹിയ എ പി, ഹനീന്‍ സി (മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം), ഷന്‍ഹ ഫാത്തിമ വി എസ് (മദ്‌റസത്തു സലഫിയ്യ, കുറുക), മുഹമ്മദ് മിഷാല്‍ പി, നൗറിന്‍ വി പി (മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, പരന്നേക്കാട്), മുഹമ്മദ് അമീന്‍ (ഇസ്‌ലാഹിയ്യ മദ്‌റസ പരപ്പനങ്ങാടി), ഹാദിയ (അലിഫ് ബാ മോറല്‍ മദ്‌റസ എറണാകുളം).
സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹമ്മദ്കുട്ടി ഫലപ്രഖ്യാപനം നടത്തി. കണ്‍വീനര്‍ ഐ പി അബ്ദുസലാം, റഷീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ ഗഫൂര്‍, വഹാബ് നന്മണ്ട എന്നിവര്‍ പങ്കെടുത്തു.
