സി ഐ ഇ ആര്‍ രചനാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: മദ്‌റസ വിദ്യാര്‍ഥികളുടെ മാഗസിനുകള്‍ക്ക് സി ഐ ഇ ആര്‍ ഏര്‍പ്പെടുത്തിയ രചന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘തളിര്’ (ദാറുല്‍ ഉലൂം മദ്‌റസ ഏറിയാട്) ഒന്നാം സ്ഥാനവും ‘കണ്ണാടി’ (ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ശ്രീമൂലനഗരം) രണ്ടാം സ്ഥാനവും, ‘വെളിച്ചം’ (സലഫി മദ്‌റസ കൂളിമാട്) മൂന്നാം സ്ഥാനവും നേടി. മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം (ഇഖ്‌റഅ്), മദ്‌റസത്തുല്‍ മുജാഹിദീന്‍ പുത്തൂര്‍ (തേന്‍തുള്ളി), മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ തിരുവമ്പാടി (തൂലിക), ദാറുദ്ദഅ്‌വ മദ്‌റസ വാഴക്കാട് (ഉറവ്), സണ്‍ഡേ ഹോളിഡേ മദ്‌റസ കൊടുവള്ളി (സൂര്യകിരണങ്ങള്‍), സലഫി മദ്‌റസ കല്ലുരുട്ടി (സംസം), മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി (വിരല്‍തുമ്പുകള്‍), മദ്‌റസത്തുല്‍ മുജാഹിദീന്‍ നെല്ലിക്കാപറമ്പ് (അന്‍വാര്‍) എന്നീ സ്ഥാപനങ്ങള്‍ പ്രോത്സാഹന അവാര്‍ഡിനു അര്‍ഹരായി. യോഗത്തില്‍ സി ഐ ഇ ആര്‍ കണ്‍വീനര്‍ ഐ പി അബ്ദുസലാം, കെ അബൂബക്കര്‍ മൗലവി, റഷീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍വഹാബ് നന്മണ്ട എന്നിവര്‍ പങ്കെടുത്തു
