28 Wednesday
January 2026
2026 January 28
1447 Chabân 9

സി ഐ ഇ ആര്‍ പ്രതിഭ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

കോഴിക്കോട്: മതവിദ്യാഭ്യാസരംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി ഐ ഇ ആര്‍ ഏര്‍പ്പെടുത്തിയ പ്രതിഭ അവാര്‍ഡ് പ്രഖ്യാപിച്ചു. സി ഐ ഇ ആര്‍ മദ്‌റസകളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പ്രാഥമിക പരീക്ഷയില്‍ സെലക്ഷന്‍ ലഭിച്ച് സംസ്ഥാന തലത്തില്‍ നടന്ന ഫൈനല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കാണ് അവാര്‍ഡ്. അവാര്‍ഡിന് അര്‍ഹരായവര്‍: ഹിബ്ബാന്‍ പി (സലഫി സെക്കണ്ടറി മദ്‌റസ ചെറുവാടി), ഫാത്തിമ ഇസ്സ കെ ഐ (മദ്‌റസത്തുല്‍ മുജാഹിദീന്‍ പുന്നശ്ശേരി), ജെസ കളത്തിങ്ങല്‍ (സലഫി മദ്‌റസ കൂളിമാട്), ഖദീജ കെന്‍സ് കെ സി (ദാറുല്‍ ഉലൂം മദ്‌റസ കക്കാട്), ലിയ ഫെബിന്‍ (ദാറുസ്സലാം മദ്‌റസ പുല്ലോറമ്മല്‍), അസ്മില സി ടി (അല്‍മദ്‌റസത്തു സലഫിയ്യ കുറുക), ഹനിയ്യ കെ (മദ്‌റസത്തുന്നൂര്‍ വെട്ടേക്കോട്), അംറിന്‍ എന്‍ വി (മദ്‌റസത്തു സലഫിയ്യ ആമയൂര്‍), അല്‍ഫ ഉമര്‍ സി എം, ഫാത്തിമ സന പി ടി (ഇസ്‌ലാമിയ്യ മദ്‌റസ തെക്കുംപുറം), ആയിഷ ഹനാന്‍ (മിസ്ബാഹുല്‍ ഉലൂം മദ്‌റസ കാട്ടുമുണ്ട), ഇഷ തഹാനി ടി, ലസിന്‍ പി (മദ്‌റസത്തു സലഫിയ്യ കല്ലരട്ടിക്കല്‍), നാസിഹ് മുജീബ് റഹ്മാന്‍ (നൂറുല്‍ ഖുര്‍ആന്‍ മദ്‌റസ ചേങ്ങര), മുഹമ്മദ് സയാന്‍ സി (സുബുല്ലുസലാം മദ്‌റസ ചെറുവട്ടൂര്‍), കെന്‍സ് കെ (മദ്‌റസത്തുല്‍ ഫുര്‍ഖാന്‍ പുളിക്കല്‍), ഷഹ്ദ ജെബിന്‍ കെ (മദ്‌റസത്തുല്‍ ഫുര്‍ഖാന്‍ പുളിക്കല്‍), അഷിബ ഹിറ (ഹോളിഡേ മദ്‌റസ മങ്കട), നിഷ്‌ന സലാം, ഷെസ തഹാനി (ദാറുദ്ദഅ്‌വ മദ്‌റസ കാരുണ്യഭവന്‍ വാഴക്കാട്). സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഇ കെ അഹ്മദ്കുട്ടി ഫലപ്രഖ്യാപനം നടത്തി. കണ്‍വീനര്‍ ഐ പി അബ്ദുസലാം, കെ അബൂബക്കര്‍ മൗലവി, റഷീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ഗഫൂര്‍, വഹാബ് നന്മണ്ട പങ്കെടുത്തു.

Back to Top