സി ഐ ഇ ആര്‍ രചന അവാര്‍ഡുകള്‍ വിതരണം ചെയ്തു

സി ഐ ഇ ആര്‍ രചന അവാര്‍ഡ് വിതരണ സമ്മേളനം ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ചെറുപ്പകാലത്ത് ലഭിക്കുന്ന അംഗീകാരങ്ങളാണ് പുതുതലമുറയില്‍ സര്‍ഗാത്മകത വളര്‍ത്തുന്നതിന് ഏറെ പ്രയോജനകരമാവുകയെന്ന് ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. സി ഐ ഇ ആര്‍ രചന അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അബ്ദുല്‍വഹാബ് നന്മണ്ട, ഡോ. കെ ടി അന്‍വര്‍ സാദത്ത്, റശീദ് പരപ്പനങ്ങാടി, നജീബ് തവനൂര്‍ പ്രസംഗിച്ചു.