2 Wednesday
July 2025
2025 July 2
1447 Mouharrem 6

സി ഐ ഇ ആര്‍ കാലിഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സി ഐ ഇ ആര്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കാലിഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം: ഇശ പി (മദ്‌റസത്തുല്‍ മുജാഹിദീന്‍ പൂക്കോട്ടുംപാടം) രണ്ടാംസ്ഥാനം: നഷ്‌വ വി കെ (മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി), മൂന്നാംസ്ഥാനം: നൈസ ഉമയ്യ (മനാറുല്‍ഹുദ മദ്‌റസ കുണ്ടുങ്ങല്‍), ഫര്‍ഹ ഷെറിന്‍ (മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ വെസ്റ്റ് ചാത്തല്ലൂര്‍). ഫലപ്രഖ്യാപന യോഗത്തില്‍ സി ഐ ഇ ആര്‍ കണ്‍വീനര്‍ ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൗലവി, റഷീദ് പരപ്പനങ്ങാടി, എം ടി അബ്ദുല്‍ ഗഫൂര്‍, വഹാബ് നന്മണ്ട, ഷാനവാസ് പേരാമ്പ്ര പ്രസംഗിച്ചു.

Back to Top