10 Monday
March 2025
2025 March 10
1446 Ramadân 10

ചൂഷണങ്ങളില്‍നിന്ന് മോചനം നേടാന്‍ ഖുര്‍ആനിലേക്ക് മടങ്ങണം -സി പി

ചൂഷണങ്ങളില്‍നിന്ന് മോചനം നേടാന്‍ ഖുര്‍ആനിലേക്ക് മടങ്ങണം -സി പി

പൊന്നാനി: ചൂഷണങ്ങളില്‍നിന്ന് മോചനം നേടി അഭിമാനകരമായ അസ്തിത്വം വീണ്ടെടുക്കാന്‍ വിശ്വാസികള്‍ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശങ്ങളിലേക്ക് മടങ്ങണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. നരിപ്പറമ്പ് ശാന്തിനഗര്‍ ജുമാ മസ്ജിദ് സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു പി അബ്ദുര്‍റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, എം ടി മനാഫ്, കെ വി മുഹമ്മദ് മൗലവി ക്ലാസ്സെടുത്തു. ഫസല്‍ അലി മൗലവി, വി അബൂബക്കര്‍, അബ്ദുല്‍ഖാദര്‍ വളാഞ്ചേരി, എന്‍ജി. അബ്ദുല്‍കരീം, കെ വി സലീം, പി വി അബ്ദുല്ലത്തീഫ് കാടഞ്ചേരി, യു പി മുഹമ്മദ് ആമിര്‍ പ്രസംഗിച്ചു. ഹാഫിദ് അനസ് ബിന്‍ മുഹമ്മദ്കുട്ടി ഖിറാഅത്ത് നടത്തി. കവിത ആലപിച്ച യു പി ഫലാഹിന് ഉപഹാരം നല്‍കി.

നരിപ്പറമ്പ് ശാന്തി നഗറില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

Back to Top