ചോലയില്‍ റഷീദ
ഡോ. പി മുസ്തഫ ഫാറൂഖി
അരീക്കോട്: പുത്തലത്തെ പരേതനായ ഉഴുന്നന്‍ ഹസന്‍കുട്ടിയുടെ ഭാര്യ ചോലയില്‍ റഷീദ (72) നിര്യാതയായി. അരീക്കോട് സുല്ലമുസ്സലാം അറബിക്കോളജിലെ ആദ്യകാല വിദ്യാര്‍ഥിനിയായിരുന്നു. ഖുര്‍ആന്‍ പഠനത്തിനും പ്രചാരണത്തിനും ജീവിതം സമര്‍പ്പിച്ച അവര്‍, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കൈകാര്യം ചെയ്ത് പോന്നു. മൂന്നു പതിറ്റാണ്ടുകാലം അവരുടെ കുടുംബവുമായി ബന്ധമുള്ള എന്നോട് അവര്‍ കുടുംബപരമായ കാര്യങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കുകയും ഖുര്‍ആനുമായും കര്‍മശാസ്ത്രപരമായും ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതലായി ചര്‍ച്ച നടത്തുകയും ചെയ്തത് ഹൃദയഹാരിയായ ഓര്‍മയാണ്. ശബാബ്, പുടവ പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വായനക്കാരിയായിയുന്നു. കുടുംബത്തിലെ കുട്ടികള്‍ക്ക് ഇസ്‌ലാമിക സംസ്‌കാരവും അറിവും പകര്‍ന്നു നല്‍കുന്നതില്‍ അവര്‍ ജാഗ്രത പുലര്‍ത്തി. അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന ചോല മൊയ്തീന്‍ കുട്ടി സാഹിബിന്റെയും മുണ്ടമ്പ്ര സൈനബയുടെയും മകളാണ്. എന്റെ പത്‌നി റസീന, അഹമ്മദ് ഷമീം, റഹീമ എന്നിവരാണ് മക്കള്‍. കെ എന്‍ ഫൈസല്‍ (തിരുത്തിയാട്), സബിത (പുളിക്കല്‍) എന്നിവര്‍ മറ്റു മരുമക്കളാണ്. അല്ലാഹു അവരെ സ്വര്‍ഗത്തില്‍ ഉന്നതമായ പദവി നല്‍കി അനുഗ്രഹിക്കട്ടെ.