വിന്റര്‍ ഒളിംപിക്‌സ് ദീപശിഖ: ഉയിഗൂര്‍ വംശജനെ ഉള്‍പ്പെടുത്തിയതില്‍ വിവാദം

കഴിഞ്ഞ ദിവസം ആരംഭിച്ച ടോക്യോ ഒളിമ്പിക്‌സിലെ ദീപശിഖയേന്താന്‍ ഉയിഗൂര്‍ വംശജനെ ചുമതലപ്പെടുത്തിയ ചൈനയുടെ നടപടിക്കെതിരെ വിമര്‍ശനം. വനിത ക്രോസ്‌കണ്‍ട്രി താരം ദിനിഗീര്‍ യിലാമുജിയാങ്ങിനെയാണ് ചൈന ദീപശിഖയേന്താന്‍ നിയോഗിച്ചത്. കൂടെ സാഹോ ജിയാവന്‍ എന്ന പുരുഷതാരവും ഉണ്ടായിരുന്നു. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം ക്രൂരമായ പീഡനങ്ങളും മനുഷ്യത്വരഹിതമായ നടപടികളും തുടരുമ്പോള്‍ അതിനെ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് ഒളിമ്പിക്‌സ് ദീപശിഖയില്‍ ഉയിഗൂര്‍ വംശജയെ ഉപയോഗിച്ചതെന്നാണ് പ്രധാന വിമര്‍ശനം. മറ്റു മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന ഇതിലൂടെ മറച്ചുപിടിക്കുകയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. അതേസമയം, ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കുന്ന നിരവധി രാജ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ചൈന ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
