5 Friday
December 2025
2025 December 5
1447 Joumada II 14

ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന


ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന. നിലവിലെ രണ്ട് കുട്ടി നയത്തിലാണ് ചൈന മാറ്റം വരുത്തിയത്. ജനന നിരക്കില്‍ വലിയ കുറവുണ്ടായതോടെയാണ് നയം മാറ്റത്തിലേക്ക് ചൈന കടന്നത്. പ്രായമേറിയ ജനവിഭാഗത്തിന്റെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് നയം മാറ്റുന്നതെന്ന് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയിലാണ് തീരുമാനമുണ്ടായത്. 1960-കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ മാസം ചൈനയില്‍ രേഖപ്പെടുത്തിയത്. 2015-ല്‍ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 0.53 ശതമാനമാണ് ചൈനയിലെ ജനസംഖ്യ വളര്‍ച്ചാ നിരക്ക്. 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഇത് 0.57 ശതമാനമായിരുന്നു. നാല് പതിറ്റാണ്ട് കാലയളവില്‍ ഒറ്റക്കുട്ടി നയവുമായി ചൈന മുന്നോട്ട് പോയിരുന്നു.

Back to Top