സൗഹൃദ സദസ്സ്
മഞ്ചേരി: ചെങ്ങര ദഅ്‌വ സെന്റര്‍ സംഘടിപ്പിച്ച ‘മഹിതം മാനവീയം’ സൗഹൃദ സദസ്സ് കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. മൊയ്തീന്‍കുട്ടി മഠത്തില്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി പി ഇബ്‌റാഹിം, വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍, ഉണ്ണ്യേന്‍കുട്ടി മൗലവി, അബ്ബാസ് മാസ്റ്റര്‍, അബ്ദുസ്സലാം കുഞ്ഞാണി, മുഹമ്മദലി ക്ലാസിക്, മുഹമ്മദ് ഖാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. യൂനുസിന് ഉപഹാരം സമ്മാനിച്ചു. വിവിധ പരീക്ഷാ വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. കെ അബ്ദുല്‍ഗഫൂര്‍, എം മുജീബ്‌റഹ്മാന്‍, കെ എ ലത്തീഫ് പ്രസംഗിച്ചു.
