ചെമ്മാട് ഇസ്‌ലാഹി കാമ്പസ് ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ചെമ്മാട് പുതുതായി ആരംഭിക്കുന്ന ഇസ്‌ലാഹീ കാമ്പസ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സി പി ഇബ്‌റാഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി, കെ ജെ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, ബദ്‌റുദ്ദീന്‍ കല്ലുപറമ്പന്‍, പി കെ സുഫ്‌യാന്‍ അബ്ദുസ്സലാം, പി എം ഷാഹുല്‍ ഹമീദ്, മൂസക്കുട്ടി മദനി, സി എന്‍ അബ്ദുന്നാസര്‍ മദനി, സമദ് കാരാടന്‍, കാവുങ്ങല്‍ ഇബ്‌റാഹീം ഹാജി, സി എച്ച് ഖാലിദ്, മന്‍സൂറലി ചെമ്മാട്, എം ടി അയ്യൂബ്, കെ ഹാരിസ് റഹ്മാന്‍, കെ അബ്ദുല്‍ഖാദര്‍ പ്രസംഗിച്ചു.