28 Wednesday
January 2026
2026 January 28
1447 Chabân 9

ചരിത്രരചനയെ അതീവ ഗൗരവത്തോടെ കാണണം – ഇ ടി മുഹമ്മദ് ബഷീര്‍


അരീക്കോട്: സമകാലിക സാഹചര്യത്തില്‍ ചരിത്രരചനക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഒരു നാടിന്റെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച ചരിത്ര പുരുഷന്‍മാരുടെ ചരിത്രം ഭാവി തലമുറക്ക് പകര്‍ന്നു കൊടുക്കാന്‍ അവരുടെ ചരിത്രരചന അത്യന്താപേക്ഷിതമാണ്. അരീക്കോടിന്റെ സമഗ്ര പുരോഗതിക്ക് വഴിതെളിച്ച എന്‍ വി ഇബ്‌റാഹീം മാസ്റ്റര്‍, എന്‍ വി ബീരാന്‍ സാഹിബ് എന്നിവരെ അനുസ്മരിച്ച് ഐ എസ് എം മണ്ഡലം സമിതി സംഘടിപ്പിച്ച പോസ്റ്റ്‌കൊളോക്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി വി മനാഫ്, ഡോ. ജാബിര്‍ അമാനി, അലി പത്തനാപുരം, അബ്ദുറശീദ് ഉഗ്രപുരം, ഡോ. കെ ഷബീര്‍ ആലുക്കല്‍, സഫീര്‍ അരീക്കോട്, സലാഹുദ്ദീന്‍ കല്ലരട്ടിക്കല്‍ പ്രസംഗിച്ചു.

Back to Top