മാറ്റം
സുഹൈല്‍ ജഫനി
ജീവിതം മടുത്ത കരിയിലകള്‍
മുറ്റത്ത് വീണ് മത്സരിക്കുന്നുണ്ട്.
കട്ടകള്‍ക്കിടയില്‍ സ്വാതന്ത്ര്യമില്ലാതെ
പുല്ല് വളരാന്‍ പൂതി പറയുന്നുണ്ട്.
ആരോ എറിഞ്ഞിട്ട കുപ്പിച്ചില്ല്
ദാഹശമനത്തിനായി കാത്തുനില്‍പ്പുണ്ടത്രേ.
നനവൊട്ടും അറിയാതെയാ മണ്ണ്
പൊടിപാറ്റി പ്രതിഷേധിക്കുന്നുണ്ട്.
മരത്തിന്റെ വേരുകള്‍ ചതുപ്പിലൂടെ
ഊര്‍ജം കണ്ടെത്തി നടപ്പാണ്.
ഉറുമ്പുകള്‍ വരിവരിയായി മുറ്റത്ത്
പുതിയ പാത തേടുന്നുണ്ട്.
സുഗന്ധം വമിക്കുന്ന ഇടംതേടി
വായു പരക്കംപായുന്നുണ്ട്.
പരിണമിച്ച് പടുത്ത മാറ്റമാണിത്.