10 Tuesday
December 2024
2024 December 10
1446 Joumada II 8

ചന്ദ്രന്റെ മറുഭാഗത്തെ സാമ്പിളുകളുമായി ചൈനയുടെ ‘ചാങ്അ-6’ പേടകം ഭൂമിയിലേക്ക്

ചന്ദ്രനില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്അ-6 പേടകം ഭൂമിയിലേക്ക് തിരിച്ചു. മൂന്നാഴ്ച നീണ്ട മടക്കയാത്രയ്‌ക്കൊടുവില്‍ ജൂണ്‍ 25നു ചൈനയിലെ മംഗോളിയയില്‍ പേടകം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ആറാം ചാന്ദ്രദൗത്യമായ ചാങ്അ-6 2024 മെയ് 3നാണ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് കാണാത്ത ചന്ദ്രന്റെ മറുവശം ലക്ഷ്യമാക്കിയാണ് പേടകം വിക്ഷേപിച്ചത്. ജൂണ്‍ ഒന്നിന് പേടകം ചന്ദ്രനിലിറങ്ങി. രണ്ടു ദിവസം നീണ്ട സാമ്പിള്‍ ശേഖരണത്തിനൊടുവിലാണ് പേടകം ചന്ദ്രനില്‍ നിന്ന് പുറപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ചൈന ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചാങ്അ-5 ദൗത്യത്തിലൂടെ ചന്ദ്രന്റെ ഭൂമിയില്‍ നിന്ന് കാണുന്ന ഭാഗത്തുനിന്ന് സാമ്പിള്‍ ശേഖരിച്ച് ചൈന ഭൂമിയില്‍ എത്തിച്ചിരുന്നു. ചന്ദ്രന്റെ മറുവശത്തു നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കുന്നത് ഇതാദ്യമായാണ്. ജൂണ്‍ 2ന് രാവിലെയാണ് ചന്ദ്രന്റെ മറുഭാഗത്തുള്ള ദക്ഷിണ ധ്രുവഭാഗത്തെ പോള്‍-ഐകെന്‍ ബേസിനില്‍ ചാങ്അ-2 പേടകം ഇറങ്ങിയത്. 400 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട മലയടിവാരമാണിത്. ചന്ദ്രന്റെ മറുവശത്തെത്തുന്ന രണ്ടാമത്തെ പേടകമാണ് ചാങ്അ-6. ചൈനയുടെ തന്നെ ചാങ്അ-4 പേടകമാണ് ഇവിടെയെത്തിയ ആദ്യ പേടകം.

Back to Top