3 Sunday
December 2023
2023 December 3
1445 Joumada I 20

ചന്ദ്രനിലിറങ്ങി ചന്ദ്രയാന്‍-3


139 കോടി ഇന്ത്യക്കാരുടെ സ്വപ്‌നം സാക്ഷാത്കരിച്ച് ചന്ദ്രയാന്‍-3 പേടകം ചന്ദ്രന്റെ മണ്ണില്‍ കാലുകുത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. അവസാനത്തെ 19 മിനിറ്റില്‍ റഫ് ബ്രേക്കിങ് ഫേസ്, ആള്‍ട്ടിട്ട്യൂഡ് ഹോള്‍ഡ് ഫേസ്, ഫൈന്‍ ബ്രേക്കിങ് ഫേസ്, ടെര്‍മിനല്‍ ഡിസെന്റ് ഫേസ് എന്നീ നാല് ഘട്ടങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചാണ് പേടകം സോഫ്റ്റ് ലാന്‍ഡിങ് ചെയ്തത്. ബംഗളൂരു ബ്യാലലുവിലെ ഐഎസ്ആര്‍ഒയുടെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ആണ് സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ നിരീക്ഷിച്ചത്. 40 ദിവസം നീണ്ട ദൗത്യമാണിത്. ഇതോടെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനില്‍ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ. 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് എല്‍വിഎം-3 റോക്കറ്റിലായിരുന്നു പേടകത്തിന്റെ യാത്ര. ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനില്‍ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x