3 Tuesday
December 2024
2024 December 3
1446 Joumada II 1

സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെച്ച് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: പൊങ്ങച്ചവും ആഡംബരവും പ്രകടിപ്പിക്കാന്‍ മാത്രമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിറുത്തി വെച്ച് കോവിഡ് മഹാമാരി നിയന്ത്രണാതീതമായ ദുരിതം വരുത്തിവെക്കുന്ന രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വാക്‌സിന്‍ ലഭിക്കാനുള്ള അടിയന്തിര നടപടിയാണ് വേണ്ടതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.
കോവിഡ് വാക്‌സിന്‍ ഉല്പാദനം വര്‍ധിപ്പിക്കാനും വിദേശങ്ങളില്‍ നിന്ന് ലഭ്യമാക്കാനും അടിയന്തിര നടപടി വേണം. വാക്‌സിന്‍ ഉല്പാദനം ഒരു കമ്പനിക്ക് മാത്രം അനുമതി നല്കിയത് റദ്ദാക്കി രാജ്യത്തെ പ്രാപ്തമായ എല്ലാ മരുന്ന് കമ്പനികള്‍ക്കും വാക്‌സിന്‍ ഉല്പാദനത്തിന് അനുമതിയും സഹായവും ലഭ്യമാക്കണം. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി മാറ്റിവെച്ച തുക പൊതുമേഖലാ മരുന്ന് കമ്പനികള്‍ക്ക് വാക്‌സിന്‍ ഉല്പാദനത്തിനും കോവിഡ് പ്രതിരോധ ഉല്പന്ന നിര്‍മാണത്തിനും വേണ്ടി മാറ്റി വെക്കണം. രാജ്യത്തെ ഓരോ പൗരനും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുകയെന്നതാവണം പ്രഥമ പരിഗണന. കോവിഡ് വാക്‌സിന്‍ അന്താരാഷ്ട്ര വിപണിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്രമായി സ്വീകരിക്കാന്‍ കഴിയും വിധം നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. കെ പി സകരിയ്യ, കെ എല്‍ പി ഹാരിസ്, പ്രഫ. ഇസ്മാഈല്‍ കരിയാട്, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ പി മുഹമ്മദ്, ഡോ. അന്‍വര്‍ സാദത്ത്, ഷഹീര്‍ വെട്ടം, സല്‍മ അന്‍വാരിയ്യ വിഷയങ്ങള്‍ അവതരിപ്പിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ബഷീര്‍ പട്‌ല (കാസര്‍കോഡ്), സി സി ശക്കീര്‍ ഫാറൂഖി (കണ്ണൂര്‍), സലീം മേപ്പാടി (വയനാട്), കെ എം കുഞ്ഞമ്മദ് മദനി (കോഴിക്കോട് നോര്‍ത്ത്), എം അബ്ദുറഷീദ് (കോഴിക്കോട് സൗത്ത്), ആബിദ് മദനി, എഞ്ചിനീയര്‍ അബ്ദുല്‍കരീം (മലപ്പുറം വെസ്റ്റ്), അബ്ദുല്‍ കരീം വല്ലാഞ്ചിറ (മലപ്പുറം ഈസ്റ്റ്), ഉബൈദുല്ല മാസ്റ്റര്‍ (പാലക്കാട്), സിറാജ് മദനി (തൃശൂര്‍), അബ്ദുല്‍ മജീദ് (എറണാകുളം), എ പി നൗഷാദ് (ആലപ്പുഴ), ഹാരിസ് സ്വലാഹി (കോട്ടയം), സുഹൈല്‍ സാബിര്‍, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.

Back to Top