26 Friday
July 2024
2024 July 26
1446 Mouharrem 19

കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാലയില്‍ 71 ഫാക്കല്‍റ്റി ഒഴിവ്‌

ദാനിഷ് അരീക്കോട്‌


കാസര്‍ക്കോട് കേന്ദ്ര സര്‍വകലാശാലയില്‍ 71 ഫാക്കല്‍റ്റി ഒഴിവ്. പ്രഫസറുടെ 15 ഒഴിവും അസോസിയേറ്റ്, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 29, 27 വീതം ഒഴിവുമാണുള്ളത്. നവംബര്‍ 5 മുതല്‍ ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പുനര്‍വിജ്ഞാപനമാണ്.
ഒഴിവുള്ള വകുപ്പുകള്‍: കൊമേഴ്‌സസ് ആന്റ് ഇന്റര്‍നാഷനല്‍ ബിസിനസ്, ഇംഗ്ലീഷ് ആന്റ് കംപാരിറ്റീവ് ലിറ്ററേച്ചര്‍, കംപ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്‌സ് എജ്യുക്കേഷന്‍, ജിനോമിക് സയന്‍സ് ജിയോളജി, ലിക്വിസ്റ്റിക്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, മാത്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്, പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്യൂണിറ്റി മെഡിസിന്‍, സോഷ്യല്‍ വര്‍ക്ക് ടൂറിസം സ്റ്റഡീസ്, കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹിന്ദി, ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, ലോ, മലയാളം, പ്ലാന്റ് സയന്‍സ്, യോഗ സ്റ്റഡീസ്, സുവോളജി, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി, ഫിസിക്‌സ്, എജ്യുക്കേഷന്‍, ഇംഗ്ലീഷ്.
യോഗ്യത: ചട്ടപ്രകാരം. ഫീസ്: 1500 രൂപ (പട്ടികവിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഫീസില്ല)
മുന്‍ വിജ്ഞാപനപ്രകാരം (T/1/2019 dated 14/06/2019) അപേക്ഷിച്ചവര്‍ വീണ്ടും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ ഇവര്‍ ഫീസടയ്‌ക്കേണ്ട. വിവരങ്ങള്‍ക്കു സൈറ്റ് കാണുക. www.cuonline.in

പി ജെ അബ്ദുല്‍ കലാം
സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ അപേക്ഷിക്കാം

സര്‍ക്കാര്‍/എയ്ഡഡ്/ സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള നോണ്‍ക്രീമിലെയര്‍ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. രണ്ടാം വര്‍ഷക്കാരെയും മൂന്നാംവര്‍ഷക്കാരെയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നതാണ്. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. അപേക്ഷിക്കാന്‍ www.minoritywelfare.kerala.gov.in. അവസാന തീയതി: നവംബര്‍ 25

ഐടിസി ഫീ റീഇംബേഴ്‌സ്‌മെന്റ്
സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ ടി ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 നല്‍കുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ബി പി എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എ പി എല്‍ വിഭാഗത്തെയും പരിഗണിക്കും. 10% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പുതുതായി സമര്‍പ്പിക്കാവുന്നതാണ്.
www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2300524 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x