സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് മാര്‍ച്ച് 12 വരെ അപേക്ഷിക്കാം
44-ല്‍ പരം കേന്ദ്ര സര്‍വകലാശാലയിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയതലത്തില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (CUET 2023) മാര്‍ച്ച് 12 വരെ അപേക്ഷിക്കാം. പരീക്ഷ മെയ് 21 മുതല്‍ 31 വരെ നടക്കും. ഇപ്പോള്‍ പ്ലസ്ടു എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. https://cuet.samarth.ac.in/ , www.nta.ac.in
എംജിയില്‍ പിജി പ്രവേശന പരീക്ഷ
മഹാത്മാഗാന്ധി സര്‍വകലാശാലയിലേക്കുള്ള 2023-24 അധ്യയന വര്‍ഷത്തിലേക്കുള്ള വിവിധ പി ജി, ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം. പരീക്ഷ മെയ് 6,7 തിയ്യതികളില്‍. വിവരങ്ങള്‍ക്ക്: https://cat.mgu.ac.in/
അലിഗഡ് സര്‍വകലാശാലാ
കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
അലിഗഡ് മുസ്‌ലിം സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം സെന്ററില്‍ ആഅ ഘഘആ, ങആഅ, ആഋറ കോഴ്‌സുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി: BA LLB മാര്‍ച്ച് 17, MBA,BEd മാര്‍ച്ച് 19. അപേക്ഷാ ഫീസ് 700 രൂപ. പ്രവേശന പരീക്ഷ മെയ് 28ന്. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് https://www. amucotnrollerexams.com/