സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ 31 വരെ
ആദില്‍ എം
ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തില്‍ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഒക്ടോബര്‍ 31 വരെ scholorship.gov.in വഴി അപേക്ഷിക്കാം. പ്രതിവര്‍ഷം ബിരുദതലത്തില്‍ 12,000 രൂപയും, ബിരുദാനന്തര ബിരുദതലത്തില്‍ 20,000 രൂപയും ലഭിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ജിപ്മറില്‍ BSc. കോഴ്‌സുകള്‍
ജിപ്മര്‍ പുതുച്ചേരിയിലെ ആടര നഴ്‌സിംഗ്, ആടര അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകളിലേക്ക് jipmer.edu.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 24 വൈകുന്നേരം 4 മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ജാമിഅ മില്ലിയ്യയില്‍ PhD
ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വ്വകലാശാലയിലെ പി എച്ച് ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി ഒക്‌ടോബര്‍ 30. വിശദവിവരങ്ങള്‍ https://admission.jmi.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സാക്ഷം സ്‌കോളോര്‍ഷിപ്പ്
ടെക്‌നിക്കല്‍ കോഴ്‌സുകളില്‍ ബിരുദം/ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 30. https://www.aictepraga tisakshamgov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.