6 Tuesday
October 2026
2026 October 6
1448 Rabie Al-Âkher 23

ജാതി സെന്‍സസ്: കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭ നടപടികള്‍ തുടങ്ങണം


കോഴിക്കോട്: സാമൂഹിക നീതി ഉറപ്പു വരുത്തുന്നതിന്, പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ജാതി സെന്‍സസിന് ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി എം ഹനീഫ്, ജില്ല സെക്രട്ടറി ടി പി ഹുസൈന്‍ കോയ, അബ്ദുറശീദ് മടവൂര്‍, കുഞ്ഞിക്കോയ ഒളവണ്ണ, എം ടി അബ്ദുല്‍ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹ്‌മാന്‍, മുഹമ്മദലി കൊളത്തറ, മുര്‍ശിദ് പാലത്ത്, എന്‍ ടി അബ്ദുറഹ്‌മാന്‍, അബ്ദുസ്സലാം കാവുങ്ങല്‍, യൂനുസ് നരിക്കുനി, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, ഫാറൂഖ് പുതിയങ്ങാടി, ഫൈസല്‍ ഇയ്യക്കാട്, വി അബ്ദുല്‍ഹമീദ്, പി ടി സുല്‍ഫിക്കര്‍, ഷഫീഖ് എലത്തൂര്‍, റഫീഖ് കിണാശ്ശേരി, വി സി അഷ്‌റഫ്, റഫീഖ് നരിക്കുനി, റഷീദ് കക്കോടി പ്രസംഗിച്ചു.

Back to Top