ഐപാറ്റ് പരീക്ഷാ അപേക്ഷ നവംബര്‍ 30 വരെ
കെ ഇസെഡ് ദാനിഷ്
എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ അഭിരുചിയും കഴിവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെകോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) നടത്തുന്ന ഇന്‍ഡസ്ട്രിയല്‍ പ്രൊഫിഷ്യന്‍സി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ എന്‍ജിനിയേഴ്‌സിന് (ഐപാറ്റ്) നവംബര്‍ 30 വരെ അപേക്ഷിക്കാം. തൊഴില്‍ തേടുന്നവര്‍ നിര്‍ബന്ധമായും അഭിമുഖീകരിക്കേണ്ട ഒരു പരീക്ഷയല്ലിത്. തൊഴില്‍ റിക്രൂട്ട്‌മെന്റ്് പരീക്ഷയുമല്ല. തങ്ങളുടെ മികവ് വ്യവസായമേഖല തിരിച്ചറിയണമെന്നുള്ളവര്‍ക്ക് അഭിമുഖീകരിക്കാം. ബി ഇ/ബി ടെക്, എന്‍ജിനിയറിങ്/ടെക്‌നോളജി ഡിപ്ലോമ; ബി ആര്‍ക്; ബി ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍; ബി പ്ലാനിങ്. ഈ കോഴ്‌സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പ്രവൃത്തിപരിചയം ഉള്ള എന്‍ജിനിയര്‍മാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പരീക്ഷ ആയിരിക്കും. കോഗ്‌നിറ്റീവ്, പ്രൊഫഷണല്‍, ടെക്‌നിക്കല്‍ എബിലിറ്റീസ് എന്നീ മൂന്നു ഭാഗങ്ങളില്‍ നിന്നായി ഒരു മാര്‍ക്കു വീതമുള്ള 100 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക (വിശദമായ സിലബസ് സൈറ്റില്‍ ലഭ്യമാണ്). യോഗ്യതയ്ക്ക് മൊത്തം 30 ശതമാനം മാര്‍ക്ക് നേടണം. സെക്ഷണല്‍ കട്ട് ഓഫ് ഇല്ല. ഐപാറ്റ് സ്‌കോറിന് മൂന്ന് വര്‍ഷത്തെ സാധുതയുണ്ട്. എത്രതവണ വേണമെങ്കിലും ഒരാള്‍ക്ക് ഐപാറ്റ് അഭിമുഖീകരിക്കാം. കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍. അപേക്ഷിക്കാന്‍ www.ipate.in സന്ദര്‍ശിക്കുക.
യുകെയില്‍ എന്‍ജിനിയറിങ് പഠനത്തിന് അച്ചീവ്‌മെന്റ് സ്‌കോളര്‍ഷിപ്പ്
എന്‍ജിനിയറിങ് പഠനത്തിന് യു കെ യിലെ ബര്‍മിങ്ങാം സര്‍വകലാശാലയുടെ ‘അച്ചീവ്‌മെന്റ് സ്‌കോളര്‍ഷിപ്പ്’ നേടാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് മൂല്യം 1500 പൗണ്ട് ആണ് (ഏകദേശം 1,55,000 രൂപ). സിവില്‍ എന്‍ജി. പ്രോഗ്രാമുകള്‍, ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ആന്‍ഡ് സിസ്റ്റംസ് എന്‍ജി. പ്രോഗ്രാമുകള്‍, മെക്കാനിക്കല്‍ എന്‍ജി. പ്രോഗ്രാമുകള്‍ എന്നിവയിലേക്കാണ് പ്രവേശനം. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ പ്ലസ് ടു തലത്തില്‍ സി ഐ എസ് സി ഇ, സി ബി എസ് ഇ, മഹാരാഷ്ട്ര എന്നീ ബോര്‍ഡുകളില്‍ നിന്നാണെങ്കില്‍ കുറഞ്ഞത് 80-ഉം മറ്റു സ്‌റ്റേറ്റ് ബോര്‍ഡുകളെങ്കില്‍ 85-ഉം ശതമാനം മാര്‍ക്ക് മൊത്തത്തില്‍ വേണം. സപ്തംബര്‍/ ഒക്ടോബറില്‍ തുടങ്ങുന്ന സെഷനിലേക്ക് സപ്തംബര്‍ അവസാനത്തോടെ അപേക്ഷിക്കണം. https://www.birmingham.ac.uk/schools/engineering/courses/undergraduates cholarships.aspx