കരിയര്‍ സെമിനാറും അവാര്‍ഡ് ദാനവും
നരിക്കുനി: ഐ എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതിയുടെയും ഐ ക്യു കരിയറിന്റെയും നേതൃത്വത്തില്‍ കരിയര്‍ സെമിനാറും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം ഉദ്ഘാടനം ചെയ്തു. അന്‍വര്‍ മുട്ടാഞ്ചേരി കരിയര്‍ ക്ലാസെടുത്തു. ഡോ. പി കെ ആരിഫ് അധ്യക്ഷത വഹിച്ചു. ഫിസിക്‌സില്‍ പി എച്ച് ഡി നേടിയ മുഹമ്മദ് റാസി, എസ് എസ് എല്‍ സി, പ്ലസ് ടു സമ്പൂര്‍ണ എ പ്ലസ് ജേതാക്കള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ഫവാസ് എളേറ്റില്‍, റജീഷ് നരിക്കുനി, സാബിഖ് കാരുകുളങ്ങര, അന്‍ഷിദ് പാറന്നൂര്‍, ജസീം നരിക്കുനി, മുവഹിദ പാറന്നൂര്‍ പ്രസംഗിച്ചു.