26 Friday
July 2024
2024 July 26
1446 Mouharrem 19

നബാര്‍ഡ്: 170 അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ) ഓഫീസര്‍ ഒഴിവ്


നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ചര്‍ & റൂറല്‍ ഡെവലപ്‌മെന്റില്‍ (NABARD) അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ്-എ തസ്തികയില്‍ 170 ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാന്‍: www.nabard.org. അപേക്ഷ ആഗസ്റ്റ് 7 വരെ സ്വീകരിക്കും. യോഗ്യത: ബിരുദം. തസ്തികകള്‍: (1). അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിംഗ് സര്‍വീസ്), (2). അസിസ്റ്റന്റ് മാനേജര്‍ (രാജ് ഭാഷാ സര്‍വീസ്), (3). അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ & സെക്യൂരിറ്റി സര്‍വീസ്)

ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ
ഒക്ടോബറില്‍

കേരള പി എസ് സി നടത്തുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ ഒക്ടോബറില്‍. കണ്‍ഫര്‍മേഷന്‍ ആഗസ്റ്റ് 11 വരെ നല്‍കാം. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ https://thulasi.psc.kerala.gov.in/thulasi/ സന്ദര്‍ശിക്കുക.

എന്‍ ഐ ടി കാലിക്കറ്റ്: ഓഫീസ്,
ലാബ് അറ്റന്‍ഡന്റ് ഒഴിവ്

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഓഫീസ് അറ്റന്‍ഡന്റ് (10), ലാബ് അറ്റന്‍ഡന്റ് (10) തസ്തികകളില്‍ 20 ഒഴിവ്. ആഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി സപ്തംബര്‍ 9-നകം സ്ഥാപനത്തില്‍ എത്തിക്കണം. യോഗ്യത: ഓഫീസ് അറ്റന്‍ഡന്റ്: പ്ലസ് 2 വിജയം, ലാബ് അറ്റന്‍ഡന്റ്: പ്ലസ് 2 സയന്‍സ് വിജയം. അപേക്ഷ സമര്‍പ്പിക്കാന്‍ www.nitc.ac.in സന്ദര്‍ശിക്കുക.

ഒഡിഇപിസി മുഖേന നഴ്‌സുമാര്‍ക്ക്
അവസരം

യു കെയിലെ പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി നഴ്‌സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളില്‍ ഐ സി യു, എമര്‍ജന്‍സി, ഓപ്പറേഷന്‍ തിയേറ്റര്‍, ഒ പി ഡി മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ മേഖലകളില്‍ ഏതിലെങ്കിലും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ IELTS/ OET ടെസ്റ്റില്‍ എന്‍ എം സി നിഷ്‌കര്‍ഷിക്കുന്ന സ്‌കോര്‍ നേടിയിരിക്കണം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 15-നു മുമ്പ് വിശദമായ ബയോഡാറ്റയും IELTS/ OET സ്‌കോര്‍ഷീറ്റും glp@odepc.in എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.odep c.kerala.gov.in.

എന്‍ ഐ ടി കാലിക്കറ്റ്: 18 ജൂനിയര്‍
അസിസ്റ്റന്റ് ഒഴിവ്

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ജൂനിയര്‍ അസിസ്റ്റന്റ് (ലെവല്‍ 3) തസ്തികയില്‍ 18 ഒഴിവ്. ആഗസ്റ്റ് 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി സപ്തംബര്‍ 8-നകം സ്ഥാപനത്തില്‍ എത്തിക്കണം. യോഗ്യത: പ്ലസ് 2, 35 ംുാ ടൈപ്പിംഗ് വേഗത, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അപേക്ഷ സമര്‍പ്പിക്കാന്‍ www.nitc.ac.in സന്ദര്‍ശിക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x