21 Saturday
December 2024
2024 December 21
1446 Joumada II 19

NIT കാലിക്കറ്റ്: 30 ടെക്‌നീഷ്യന്‍ ഒഴിവ്

ഡാനിഷ് അരീക്കോട്‌

കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ 30 ഒഴിവ്. ആഗസ്ത് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി സപ്തംബര്‍ 12നകം സ്ഥാപനത്തില്‍ എത്തിക്കണം. യോഗ്യത: 60% മാര്‍ക്കോടെ +2 സയന്‍സ് പാസ് അല്ലെങ്കില്‍ 60% മാര്‍ക്കോടെ പത്താം ക്ലാസ് പാസ് + നിര്‍ദിഷ്ട ട്രേഡിലെ 2 വര്‍ഷ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നിര്‍ദിഷ്ട ട്രേഡിലെ 3 വര്‍ഷ ഡിപ്ലോമ. അപേക്ഷ സമര്‍പ്പിക്കാന്‍ www.nitc.ac.in സന്ദര്‍ശിക്കുക.

ബീഗം ഹസ്രത്ത് സ്‌കോളര്‍ഷിപ്പ്:
അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പായ ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം. 9, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 5000 രൂപയും 11, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.scholarships.gov.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2022 സപ്തംബര്‍ 30.

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
1 മുതല്‍ 10ാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. ഗവണ്‍മെന്റ്/ എയ്ഡഡ്/ പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷത്തില്‍ താഴെയായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തിയ്യതി: 30 സപ്തംബര്‍ 2022. അപേക്ഷ സമര്‍പ്പിക്കാന്‍: www.scholarships.gov.in സന്ദര്‍ശിക്കുക.

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്
കോളജ്/ സര്‍വകലാശാലകളില്‍ ബിരുദതലത്തില്‍ റഗുലറായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബിരുദതലം മുതല്‍ (പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെ) പരമാവധി 5 വര്‍ഷത്തേക്ക് നല്‍കുന്നു. ബിരുദതലത്തില്‍ പ്രതിവര്‍ഷം 12,000 രൂപയും പിജി തലത്തില്‍ 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ +2 പരീക്ഷയില്‍ കുറഞ്ഞത് 80% മാര്‍ക്ക് നേടിയവരും വാര്‍ഷിക കുടുംബ വരുമാനം 4.5 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം. തൊട്ടുമുമ്പുള്ള പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് രണ്ടാംവര്‍ഷം മുതല്‍ പുതുക്കിനല്‍കും. കൂടാതെ 75% അറ്റന്‍ഡന്‍സും ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.scholarships.gov.in സന്ദര്‍ശിക്കുക.

Back to Top