19 Saturday
April 2025
2025 April 19
1446 Chawwâl 20

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍

ഡാനിഷ് അരീക്കോട്‌


കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് ങടര പ്രോഗ്രാമുകളായ ബയോസയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് ങഅ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് അവസരം. യോഗ്യത: (1) ഇന്റഗ്രേറ്റഡ് ബയോസയന്‍സ്: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടുകൂടിയ പ്ലസ് ടു, (2) ഇന്റഗ്രേറ്റഡ് ഫിസിക്‌സ്, കെമിസ്ട്രി: ഫിസിക്‌സ്, കെമിസ്ട്രി മാത്‌സ് വിഷയങ്ങളോടു കൂടിയ പ്ലസ് ടു, (3) ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്: 60% മാര്‍ക്കോടു കൂടിയ പ്ലസ് ടു. ഫിസിക്‌സ്, കെമിസ്ട്രി, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവക്ക് മൂന്നു വര്‍ഷത്തിനു ശേഷം എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കും. എക്‌സിറ്റ് എടുക്കുന്നവര്‍ക്ക് അതാത് വിഷയത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ബയോ സയന്‍സിന് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക്: admission.uoc.ac.in. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 26.

കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് MSc, PhD
കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് (കെ എസ് ഒ എം) ഇന്റഗ്രേറ്റഡ് എം എസ് സി പി എച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: ബി.മാത്‌സ് / ബി.സ്റ്റാറ്റ്/ ഗണിതശാസ്ത്രത്തിന് തുല്യമായ ബിരുദം/ ബി.ഇ./ബി.ടെക്/ തത്തുല്യബിരുദം. ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സും രണ്ടുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷകളിലൂടെയും പിന്നീട് കെ.എസ്.ഒ.എം. നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. സി.എം.ഐ. മേയ് 22നു നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രില്‍ 30. വിവരങ്ങള്‍ക്ക്: ksom.res.in/integratedmscphdprogram

CLAT അപേക്ഷാതീയതി നീട്ടി
ദേശീയ നിയമ സര്‍വ്വകലാശാലകളിലെ ബിരുദ/ ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള CLAT പരീക്ഷജൂണ്‍ 19-ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ മേയ് 9 വരെ സ്വീകരിക്കും. അപേക്ഷിക്കാന്‍: consortiumofnlus.ac.in

Back to Top