കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍
ഡാനിഷ് അരീക്കോട്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് ങടര പ്രോഗ്രാമുകളായ ബയോസയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് ങഅ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് അവസരം. യോഗ്യത: (1) ഇന്റഗ്രേറ്റഡ് ബയോസയന്‍സ്: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടുകൂടിയ പ്ലസ് ടു, (2) ഇന്റഗ്രേറ്റഡ് ഫിസിക്‌സ്, കെമിസ്ട്രി: ഫിസിക്‌സ്, കെമിസ്ട്രി മാത്‌സ് വിഷയങ്ങളോടു കൂടിയ പ്ലസ് ടു, (3) ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്: 60% മാര്‍ക്കോടു കൂടിയ പ്ലസ് ടു. ഫിസിക്‌സ്, കെമിസ്ട്രി, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവക്ക് മൂന്നു വര്‍ഷത്തിനു ശേഷം എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കും. എക്‌സിറ്റ് എടുക്കുന്നവര്‍ക്ക് അതാത് വിഷയത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ബയോ സയന്‍സിന് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക്: admission.uoc.ac.in. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 26.
കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഇന്റഗ്രേറ്റഡ് MSc, PhD
കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് (കെ എസ് ഒ എം) ഇന്റഗ്രേറ്റഡ് എം എസ് സി പി എച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: ബി.മാത്‌സ് / ബി.സ്റ്റാറ്റ്/ ഗണിതശാസ്ത്രത്തിന് തുല്യമായ ബിരുദം/ ബി.ഇ./ബി.ടെക്/ തത്തുല്യബിരുദം. ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സും രണ്ടുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷകളിലൂടെയും പിന്നീട് കെ.എസ്.ഒ.എം. നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. സി.എം.ഐ. മേയ് 22നു നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഏപ്രില്‍ 30. വിവരങ്ങള്‍ക്ക്: ksom.res.in/integratedmscphdprogram
CLAT അപേക്ഷാതീയതി നീട്ടി
ദേശീയ നിയമ സര്‍വ്വകലാശാലകളിലെ ബിരുദ/ ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള CLAT പരീക്ഷജൂണ്‍ 19-ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷ മേയ് 9 വരെ സ്വീകരിക്കും. അപേക്ഷിക്കാന്‍: consortiumofnlus.ac.in