14 Monday
April 2025
2025 April 14
1446 Chawwâl 15

അസിസ്റ്റന്റ് റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍

ഡാനിഷ് അരീക്കോട്‌


രാജസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റല്‍ എജ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റിന് കീഴിലെ അസിസ്റ്റന്റ് റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടായിരത്തിലധികം ഒഴിവുണ്ട്. യോഗ്യത: പ്ലസ് 2 + ഏതെങ്കിലും അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് ഡിപ്ലോമ. കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊച്ചി. പ്രായം: 18-35 (സംവരണ വിഭാഗത്തിനു ഇളവുണ്ട്). അപേക്ഷ സമര്‍പ്പിക്കാന്‍: www.sdrvsindia.ac.in/ സന്ദര്‍ശിക്കുക. അവസാന തീയതി: ഏപ്രില്‍ 20

ശ്രീചിത്തിരയില്‍ 53 ഒഴിവ്
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ 53 ഒഴിവ്. ഏപ്രില്‍ 22 വരെ അപേക്ഷിക്കാം. അപേക്ഷിക്കാന്‍ www. sctimst.ac.in സന്ദര്‍ശിക്കുക. തസ്തികകള്‍: നഴ്‌സിംഗ് ഓഫീസര്‍ (40 ഒഴിവ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ് ലാബ് (5 ഒഴിവ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍സ്ട്രുമെന്റ്‌സ് (2 ഒഴിവ്), ലൈബ്രറി കം ഡോക്യൂമെന്റേഷന്‍ അസിസ്റ്റന്റ് (2 ഒഴിവ്), മെഡിക്കല്‍ റെക്കോര്‍ഡ് അസിസ്റ്റന്റ് (2 ഒഴിവ്), സോഷ്യല്‍ വര്‍ക്കര്‍ (1 ഒഴിവ്), സ്പീച്ച് തെറാപ്പിസ്റ്റ് (1 ഒഴിവ്). യോഗ്യത, പ്രായപരിധി മറ്റു വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍
ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകള്‍

കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളാണ് യൂണിവേഴ്‌സിറ്റി നല്‍കുന്നത്. CUET(UG) 2022 പ്രവേശന പരീക്ഷയില്‍ നേടിയ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. അപേക്ഷിക്കാന്‍ www.pondiuni.edu.in സന്ദര്‍ശിക്കുക. അവസാന തീയതി 30 ഏപ്രില്‍ 2022. ഇന്റഗ്രേറ്റഡ് എം എസ് സി കോഴ്‌സുകള്‍: ഫിസിക്‌സ്, കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്. ഇന്റഗ്രേറ്റഡ് എം എ കോഴ്‌സുകള്‍: ഹിസ്റ്ററി പൊളിറ്റിക്കല്‍ സയന്‍സ് സോഷ്യോളജി.

Back to Top