15 Tuesday
April 2025
2025 April 15
1446 Chawwâl 16

അണ്ണാമലൈ സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് യു ജി സി


തമിഴ്‌നാട്ടിലെ അണ്ണാമലൈ സര്‍വകലാശാലയുടെ ഓപ്പണ്‍/ വിദൂര കോഴ്‌സുകളില്‍ അഡ്മിഷന്‍ സ്വീകരിക്കരുതെന്ന് യു ജി സി മുന്നറിയിപ്പ്. 2014-15 അക്കാദമിക് വര്‍ഷം വരെ മാത്രമേ അണ്ണാമലൈ സര്‍വകലാശാലക്കു വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താന്‍ അനുമതിയുണ്ടായിരുന്നുള്ളുവെന്നാണു വിശദീകരണം. വിദൂര കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സര്‍വകലാശാല ലംഘിച്ചുവെന്നും അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്നുവെന്നും യു ജി സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പ്രസ്തുത കോഴ്‌സുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു സര്‍വകലാശാല മാത്രമാകും ഉത്തരവാദികളെന്നും യു ജി സി വ്യക്തമാക്കി.

ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം എസ് സി
ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 4 എം എസ് സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 19 വരെ അപേക്ഷ സ്വീകരിക്കും. പ്രോഗ്രാമുകള്‍: എം എസ് സി ഫോറസ്ട്രി, എം എസ് സി വുഡ് സയന്‍സ് & ടെക്‌നോളജി, എം എസ് സി എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്, എം എസ് സി സെല്ലുലോസ് & പേപ്പര്‍ ടെക്‌നോളജി. അപേക്ഷാഫോം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഏപ്രില്‍ 19-നകം കിട്ടും വിധം, 1500 രൂപയുടെ ഡ്രാഫ്റ്റ് സഹിതം രജിസ്ട്രാര്‍, എഫ് ആര്‍ ഐ ഡീംഡ് യൂണിവേഴ്‌സിറ്റി എന്ന അഡ്രസ്സില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fridu.edu.in

Back to Top