CUET/CLAT ഓണ്‍ലൈന്‍ കോച്ചിംഗ് ഏപ്രില്‍ 1 മുതല്‍
ഡാനിഷ് അരീക്കോട്
കെ എന്‍ എം മര്‍കസുദ്ദഅ്‌വയുടെ വിദ്യാഭ്യാസ കരിയര്‍ വിംഗായ ഐ ക്യു കരിയറും മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍സ്‌കൂള്‍ ലേര്‍ണിംഗും സംയുക്തമായി നടത്തുന്ന CUET/CLAT ഓണ്‍ലൈന്‍ കോച്ചിംഗ് പ്രോഗ്രാം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഈ വര്‍ഷം ആര്‍ട്‌സ്, ലോ വിഷയങ്ങളില്‍ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ/ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക് ചേരാന്‍വേണ്ടി CUET/CLAT പരീക്ഷകള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ഫീസ് 2000 രൂപ. അമ്പതോളം റെക്കോര്‍ഡഡ് ക്ലാസുകള്‍, ഓരോ ആഴ്ചയിലും മാതൃകാ പരീക്ഷകള്‍, മുന്‍വര്‍ഷ ചോദ്യപേപ്പര്‍ വിശകലനം, സ്റ്റഡി കാര്‍ഡ് രൂപത്തില്‍ തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയല്‍സ്, സംശയനിവാരണത്തിന് പേഴ്‌സണല്‍ മെന്ററുടെ സേവനം എന്നിവ കോഴ്‌സിന്റെ ഭാഗമാണ്. 2022-23 അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷയാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET). ഏപ്രില്‍ ആദ്യവാരം മുതല്‍ അപേക്ഷിക്കാം. ജുലൈ ആദ്യ വാരത്തിലായിരിക്കും പരീക്ഷ. ഇന്ത്യയിലെ മികച്ച 22 നിയമ സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT). ജൂണ്‍ 19-നാണ് പരീക്ഷ. വിവരങ്ങള്‍ക്കും കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാനും 7907248669, 8891141434 എന്നീ നമ്പറുകളില് നേരിട്ടോ വാട്‌സ്ആപ്പ് മുഖേനയോ ബന്ധപ്പെടുക.
ആര്‍മിയില്‍ ബി ടെക്കുകാര്‍ക്ക് അവസരം
ഇന്ത്യന്‍ ആര്‍മിയില്‍ പുരുഷ, വനിതാ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ (ടെക്) 189 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍, ആര്‍ക്കിടെക്ച്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി തുടങ്ങി വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ BE/B.Tech ആണ് യോഗ്യത. പ്രായപരിധി: 20-27. വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in അവസാന തീയതി: ഏപ്രില്‍ 6