ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ്
ഡാനിഷ് അരീക്കോട്
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍, എന്‍ജിനിയറിങ്, പ്യൂവര്‍ സയന്‍സ്, അഗ്രികള്‍ച്ചര്‍, സോഷ്യല്‍ സയന്‍സ്, നിയമം, മാനേജ്‌മെന്റ് വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര/ പി എച്ച് ഡി കോഴ്‌സുകള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ 600 യൂണിവേഴ്‌സിറ്റികളില്‍ (യൂണിവേഴ്‌സിറ്റികളുടെ പട്ടിക ന്യൂനപക്ഷ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്) അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ. ബി പി എല്ലുകാര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എ പി എല്‍ കാരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് വേണം. ഒറ്റത്തവണ മാത്രം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. പരമാവധി 10 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ, ന്യൂനപക്ഷ ക്ഷേമ വകുപ്പു ഡയറക്ടറുടെ വിലാസത്തില്‍ 14-02-2022 നകം ലഭിക്കണം. വിലാസം: ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം-33.
കേരള യൂണിവേഴ്‌സിറ്റിയില്‍
ബിരുദ കോഴ്‌സുകളിലേക്ക്
പ്രൈവറ്റ് രജിസ്‌ട്രേഷന്‍
2022-24 അധ്യയന വര്‍ഷത്തേക്കുള്ള കേരള യൂണിവേഴ്‌സിറ്റിയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ബി എ., ബി കോം, ബി ബി എ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫൈന്‍ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25. യൂണിവേഴ്‌സിറ്റി നല്കുന്ന ബിരുദ പ്രോഗ്രാമുകള്‍ു: ബി എ: ഹിന്ദി, മലയാളം, ഇംഗ്ലീഷ്, തമിഴ്, സംസ്‌കൃതം, അറബിക്, അഫ്‌ളല്‍ ഉലമ, മ്യൂസിക്, സോഷ്യോളജി, ഫിലോസഫി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ്. ബി കോം: ടാക്‌സേഷന്‍, കോ-ഓപ്പറേഷന്‍, അഡിഷണല്‍ ഇലക്ടീവ് (കോ-ഓപ്പറേഷന്‍), ബി ബി എ
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ എം ഫില്‍, പി എച്ച് ഡി, ഇന്റഗ്രേറ്റഡ് എം ഫില്‍-പി എച്ച് ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റി നടത്തുന്ന റിസര്‍ച്ച് എന്‍ട്രന്‍സ് ടെസ്റ്റ് (ഞഋഠ) വഴിയാണ് പ്രവേശനം. പ്രവേശന പരീക്ഷ മാര്‍ച്ച് 16നാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും http://bhuonline.in/ സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.