3 Tuesday
December 2024
2024 December 3
1446 Joumada II 1

വിവിധ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

ഡാനിഷ് അരീക്കോട്‌


കേരള പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രു. 2 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ www. keralapsc.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ക്ഷണിച്ച പ്രധാന തസ്തികകള്‍:

ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍:
കാറ്റഗറി നം. 652/2021
വകുപ്പ്: ജയില്‍
ശമ്പള സ്‌കെയില്‍: 20,000-45,800/(PR)
എസ് എസ് എല്‍ സി വിജയിച്ചിരിക്കണം.
ശാരീരിക യോഗ്യതകള്‍ക്ക് വിജ്ഞാപനം കാണുക

ഹയര്‍ സെക്കന്ററി സ്‌കൂള്‍
ടീച്ചര്‍ (ജൂനിയര്‍)

കാറ്റഗറി നം. 729/2021 മുതല്‍ 741/2021 വരെ
വകുപ്പ്: കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം
ശമ്പള സ്‌കെയില്‍: 45,600-95,600
വിഷയങ്ങള്‍: ഉര്‍ദു, ഇംഗ്ലീഷ്, എക്കോണമിക്ക്‌സ്, അറബിക്ക്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, ജ്യോഗ്രഫി, ബോട്ടണി, സുവോളജി, കണക്ക്, കെമിസ്ട്രി, ഫിസിക്‌സ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50%ത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, റഗുലര്‍ ബി എഡ്, SET പാസ്സായിരിക്കണം

ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍
കാറ്റഗറി നം. 728/2021
വകുപ്പ്: കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം
ശമ്പള സ്‌കെയില്‍: 55,200-1,15,300/
വിഷയം: ഇംഗ്ലീഷ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50%ത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം, റഗുലര്‍ ബി എഡ്, SET പാസ്സായിരിക്കണം

ജൂനിയര്‍ അസിസ്റ്റന്റ്/ അസി. ഗ്രേഡ് 2/
എല്‍ ഡി സി/ ക്ലാര്‍ക്ക്/ ഫീല്‍ഡ് അസി./
ഡിപ്പോ അസിസ്റ്റന്റ്

കാറ്റഗറി നം. 653/2021
സ്ഥാപനങ്ങള്‍: വിവിധ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡുകള്‍
ശമ്പളം: അതത് കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡുകള്‍ നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്
യോഗ്യത: ബി.എ/ ബി.എസ്.സി/ ബി കോം അല്ലെങ്കില്‍ തത്തുല്യം

ഫിഷറീസ് ഓഫീസര്‍
കാറ്റഗറി നം. 746/2021
വകുപ്പ്: ഫിഷറീസ്
ശമ്പള സ്‌കെയില്‍: 35,600-75,400/
യോഗ്യത: ഫിഷറീസ് സയന്‍സ്/ സുവോളജി/ അക്വാകള്‍ച്ചര്‍/ നോട്ടിക്കല്‍ സയന്‍സ്/ മറൈന്‍ ബയോളജി ലരേ. എന്നിവയിലേതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം

പ്രതിഭ സ്‌കോളര്‍ഷിപ്പ്:
ജനുവരി 31 വരെ അപേക്ഷിക്കാം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്‍കുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2021-22 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയിലെവിടെയെങ്കിലും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ബിരുദപഠനത്തിന് ചേര്‍ന്നവരാണ് അപേക്ഷിക്കേണ്ടത്. മൂന്നുവര്‍ഷം ബിരുദ പഠനത്തിനും തുടര്‍ന്നുള്ള രണ്ടു വര്‍ഷം പി ജി പഠനത്തിനും സ്‌കോളര്‍ഷിപ്പ് ലഭിക്കും. പ്ലസ് ടു തലത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയിരിക്കണം (SC/ST വിഭാഗത്തിന് 80%). വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.kscste.kerala.gov.in സന്ദര്‍ശിക്കുക.

Back to Top