കെയര്‍ ഇറ ഓണ്‍ലൈന്‍ കരിയര്‍ ട്രെയിനിങ് കോഴ്‌സ് ആരംഭിച്ചു
കോഴിക്കോട്: കരിയര്‍ അവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഐ ക്യു കരിയര്‍ വിഭാവനം ചെയ്ത ‘ഒരു വീട്ടില്‍ ഒരു കരിയര്‍ ഗൈഡ്’ പദ്ധതിയുടെ ആദ്യഘട്ടമായ കെയര്‍ ഇറ ഓണ്‍ലൈന്‍ കരിയര്‍ ട്രെയിനിങ് കോഴ്‌സിന് തുടക്കമായി. കോഴ്‌സിന്റെ ഉദ്ഘാടനം കെ എന്‍ എം സംസ്ഥാന സമിതിയംഗം ഡോ. സലീം ചെര്‍പ്പുളശ്ശേരി നിര്‍വഹിച്ചു. കരിയര്‍ സെഷന്‍, സെമിനാര്‍, പ്രോജക്ട് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ആദ്യഘട്ട കോഴ്‌സിന് ശേഷം മികവുറ്റ കരിയര്‍ ട്രെയിനര്‍മാരെ സജ്ജരാക്കാനുള്ള റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
