കാപിറ്റോള്‍ മാര്‍ച്ച്: ട്രംപിനെതിരെ വൈറ്റ്ഹൗസ് മുന്‍ ജീവനക്കാരി
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിറകെ ട്രംപ് അനുകൂലികള്‍ കാപിറ്റോളിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡോണള്‍ഡ് ട്രംപിനെതിരെ മൊഴി നല്‍കി വൈറ്റ്ഹൗസ് മുന്‍ ജീവനക്കാരി കാസിഡെ ഹച്ചിന്‍സണ്‍. തോല്‍വിയില്‍ രോഷാകുലനായ ട്രംപ് പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതായി സംഭവം അന്വേഷിക്കുന്ന സമിതിക്ക് മുമ്പാകെ മൊഴി നല്‍കി. തന്നെ കാപിറ്റോളില്‍ പ്രതിഷേധക്കാരുടെ അടുത്തേക്ക് കൊണ്ടുപോകണമെന്ന ആവശ്യം സീക്രട്ട് സര്‍വീസ് നിരസിച്ചപ്പോള്‍ ഔദ്യോഗിക വാഹനത്തിന്റെ സ്റ്റിയറിങില്‍ പിടിച്ച് തിരിച്ചതായും അവര്‍ പറഞ്ഞു.
