23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ഫലസ്തീനികള്‍ക്കുള്ള വിസയില്‍ വര്‍ധനവ് വരുത്തി കാനഡ


ഫലസ്തീനികള്‍ക്കുള്ള വിസയില്‍ വര്‍ധനവ് വരുത്തി കാനഡ. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ആണ് ഗസ്സയില്‍ ഫലസ്തീനികള്‍ക്കായി ലഭ്യമാകുന്ന കനേഡിയന്‍ വിസകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് പ്രഖ്യാപിച്ചത്. ഉപരോധ മുനമ്പിലെ കനേഡിയന്‍മാരുടെ ബന്ധുക്കള്‍ക്ക് താല്‍ക്കാലിക റസിഡന്റ് വിസകള്‍ 1,000ല്‍ നിന്നു 5,000 ആക്കിയത്. കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച ഒരു പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് താല്‍ക്കാലിക റസിഡന്റ് വിസകളില്‍ നിന്ന് അഞ്ചിരട്ടി വര്‍ധനവ് സൃഷ്ടിച്ചത്. ”ഗസ്സയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തത്തെക്കുറിച്ച് ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് ആശങ്കാകുലരാണ്, ഗസ്സയിലെ അവരുടെ കുടുംബത്തിനായി ഞങ്ങള്‍ അവതരിപ്പിച്ച താല്‍ക്കാലിക നടപടികളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്” -മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗസ്സ വിട്ടുപോകാന്‍ ശ്രമിക്കുന്ന ഫലസ്തീനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് ബുദ്ധിമുട്ടാണെന്നും ഇസ്രായേലിന്റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കുമെന്നും മില്ലര്‍ പറഞ്ഞു. ”ഗസ്സയില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുന്നത് നിലവില്‍ സാധ്യമല്ലെങ്കിലും, സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറാം. ഈ വിസ വര്‍ധനയോടെ, സാഹചര്യം വികസിക്കുമ്പോള്‍ കൂടുതല്‍ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാകും” -മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x