കാനഡയിലെ സ്‌കൂളുകളില്‍ നമസ്‌കാരത്തിന് നിരോധനം
സ്‌കൂള്‍ കാമ്പസിനകത്ത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മതപരമായ ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ നിയമ പോരാട്ടവുമായി കനേഡിയന്‍ മുസ്‌ലിം സംഘടനകള്‍. ക്യൂബെക് പ്രവിശ്യയിലെ സ്‌കൂളുകളിലാണ് നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തിയത്. മുസ്‌ലിം അസോസിയേഷന്‍ ഓഫ് കാനഡ, കനേഡിയന്‍ മുസ്‌ലിം ഫോറം, നാല് പ്രാദേശിക സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ ആറ് സംഘടനകളാണ് ഈ ആഴ്ച കേസ് ഫയല്‍ ചെയ്തത്. പൊതുവിദ്യാലയങ്ങളിലെ എല്ലാ തരം പ്രാര്‍ഥനകളും നിരോധിക്കുന്നതിനുള്ള ഉത്തരവ് ‘ഭരണഘടനാപരമായി അസാധുവാണെന്നും അല്ലെങ്കില്‍ അസാധുവാക്കണമെന്നും പ്രഖ്യാപിക്കാന്‍’ ക്യൂബെക് സുപ്പീരിയര്‍ കോടതിയോട് ആവശ്യപ്പെടുന്നുണ്ട് ഹരജിയില്‍. ഉത്തരവ് വിവേചനപരമാണെന്നും കനേഡിയന്‍ ചാര്‍ട്ടര്‍ ഓഫ് റൈറ്റ്‌സ് ആന്റ് ഫ്രീഡം വകുപ്പിന്റെ ലംഘനമാണെന്നും സംഘടനകള്‍ വാദിച്ചു.