കാമ്പസുകളിലെ രക്തക്കറകള്‍ക്ക് ഉത്തരവാദിയാര്?
ഹാസിബ് ആനങ്ങാടി
കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയ രക്തക്കറകള്‍ പുരളുന്നു. ഓരോരുത്തരും സ്വയം പകച്ചുപോവാന്‍ മത്സരിക്കുന്നതിനിടയില്‍ പകച്ചുപോവാതെ സംരക്ഷിക്കേണ്ട ഒന്നായിരുന്നു വിദ്യാര്‍ഥിത്വം. എന്തുകൊണ്ട് നമ്മുടെ കാമ്പസുകള്‍ ഇത്രമാത്രം മലീമസമാകുന്നു? കാമ്പസുകളില്‍ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്തില്‍ നുഴഞ്ഞുകയറുന്ന വിദ്യാര്‍ഥി ഗുണ്ടകള്‍ മാത്രമാണോ ഇതിന് ഉത്തരവാദികള്‍? സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി സമൂഹത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികളുടെ കൗമാരത്തിന്റെ വീഴ്ചകളെ മുതലെടുത്ത് കള്ളും കഞ്ചാവും നല്‍കി കാമ്പസുകളിലേക്ക് പറഞ്ഞയക്കുന്ന പകല്‍മാന്യന്മാരായ രാഷ്ട്രീയ മുതലാളിമാര്‍ ഉള്ളിടത്തോളം ഇതൊന്നും മാറില്ല. വിദ്യാര്‍ഥികളില്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നവരെ മുളയിലെ നുള്ളുന്നതിനു പകരം, രാഷ്ട്രീയ ഏമാന്മാരുടെ പോക്കറ്റില്‍ നിന്നു വീഴുന്ന ചില്ലറയിലേക്ക് നാവു കാട്ടുന്ന നമ്മുടെ നീതിപാലകര്‍ കണ്ണു തുറക്കണം. കാമ്പസുകളില്‍ നിന്ന് ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുകയും വിദ്യാര്‍ഥികളെ നന്മയിലേക്ക് എത്തിക്കുകയും വേണം. കാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുകയും വേണം.